കണ്ണൂര്‍ മാച്ചേരിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടില്‍ പുതിയ പുരയില്‍ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹില്‍ ആദില്‍ ബിന്‍ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സമീപത്ത് ജോലി ചെയ്യുന്നവരെത്തിയായിരുന്നു കുട്ടികളെ കുളത്തിന് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.