Hivision Channel

പാലക്കാട് അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നുകള്‍ പിടികൂടി

പാലക്കാട് കപ്പൂര്‍ കൂനംമൂച്ചി പാറക്കല്‍ പള്ളിക്ക് സമീപം അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നുകള്‍ പിടികൂടി. പാലക്കാട് ജില്ല ഡ്രഗ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ഈമെയില്‍ വഴി ലഭിച്ച പരാതിയെ തുടര്‍ന്ന് ജില്ലാ ഡ്രഗ് കണ്ട്രോള്‍ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അധികൃതമായി സൂക്ഷിച്ച സൈക്കോ ട്രോപിക് , ആന്റിബയോട്ടിക്,ഷെഡ്യൂള്‍ H1 വിഭാഗത്തില്‍ പെടുന്ന മാരക അസുഖങ്ങള്‍ക്കുള്ളവ എന്നിങ്ങനെ പതിനായിരം രൂപ വില വരുന്ന മരുന്നുകള്‍ ആണ് കണ്ടെത്തിയത്.

കൂനംമൂച്ചി പാറക്കല്‍ പള്ളിക്കല്‍ സമീപത്തെ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിലെ റൂമിലെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകള്‍. അലോപ്പതി മരുന്നുകള്‍ വിതരണം ചെയ്യാനുള്ള ലൈസന്‍സോ മരുന്നുകള്‍ വാങ്ങിയതിന്റെ ബില്ലുകളോ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനത്തിലെ പ്രതിനിധികള്‍ക്ക് ഹാജരാക്കാന്‍ ആയില്ല. സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തില്‍ ആയുര്‍വേദ ഫാര്‍മസി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോട് ചേര്‍ന്ന മുറിയിലാണ് മരുന്നുകള്‍ ഒളിപ്പിച്ചിരുന്നത്.

പാറക്കല്‍പള്ളി കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിലായിരുന്നു
ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ ഡി.ദിവ്യ, എ.കെ ലിജീഷ്, എ കെ ഷഫ്‌നാസ് എന്നിവര്‍ അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ശനിയാഴ്ച അഞ്ചുമണി മുതല്‍ തുടങ്ങിയ പരിശോധന 10 മണി വരെ നീണ്ടുനിന്നു.

ഇവിടെ അനധികൃതമായി മരുന്ന് വില്പനയും ചികിത്സയും നടക്കുന്നതായി നാട്ടുകാര്‍ ചാലിശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *