Hivision Channel

കണ്ണൂര്‍ വിമാന താവളത്തില്‍ വിമാനയാത്രയ്ക്ക് തടസമായി മയിലുകള്‍;ജൂലൈ 5 ന് മന്ത്രി തല യോഗം

മട്ടന്നൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച യോഗം ചേരും. ജൂലൈ 5 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ വിമാന താവളത്തിലാണ് യോഗം.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍,എയര്‍പോര്‍ട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.

Leave a Comment

Your email address will not be published. Required fields are marked *