കണ്ണൂര്‍ റൂറല്‍ അഡീഷന്‍ എസ് പിയായി എം.പി വിനോദിനെ നിയമിച്ചു. ഇപ്പോള്‍ താമരശേരി ഡിവൈഎസ്പിയാണ്. എസ് ഐ ടെസ്റ്റില്‍ അഞ്ചാം റാങ്കുകാരനായി 2003 ല്‍ സര്‍വ്വീസില്‍ കയറിയ വിനോദ് തലശേരി, ചന്തേര ,നിലേശ്വരം, എന്നിവിടങ്ങളിലും ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) വിജിലന്‍സ്, ക്രൈംബ്രാഞ്ച് സി ഐ യായും, തളിപ്പറമ്പ്, കാഞങ്ങാട്, താമരശ്ശേരി എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ചന്തേരയിലെ ഭാനുമതി വധം ഉള്‍പ്പെടെ നിരവധി കൊലപാതകം – കവര്‍ച്ച കേസുകള്‍ തെളിയിച്ചിട്ടുള്ള എം.പി വിനോദ് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലിനും അര്‍ഹനായിട്ടുണ്ട്.