Hivision Channel

ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 652 പേര്‍ക്ക് ; ഇന്നലെ പനി ബാധിച്ച് മരിച്ചത് 3 പേര്‍

സംസ്ഥാനത്ത് വിവിധ തരം പനികള്‍ പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്ക്.ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 652 പേര്‍ക്ക് ആണ്. ഇന്നലെ മാത്രം 159 ഡെങ്കികേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറ് ദിവസത്തിനിടെ 66,880 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ 3 പേര്‍ കൂടി പനി ബാധിച്ച് മരിച്ചിരുന്നു. 24 മണിക്കൂറിനിടെ 159 പേര്‍ക്കാണ് കേരളത്തില്‍ ഡെങ്കിപ്പനി സ്ഥീകരിച്ചത്. 42 പേര്‍ക്ക് എച്ച് 1 എന്‍1 ഉം സ്ഥിരീകരിച്ചു. ഈ സമയത്തിനകം ആകെ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പനിബാധിതരുടെ രോഗ വിവര കണക്കുകള്‍ ഇന്നലെയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *