Hivision Channel

മുന്‍ അഗ്‌നിവീറിന് അര്‍ധസൈനിക വിഭാഗത്തില്‍ 10% സംവരണം; സുപ്രധാന തീരുമാനവുമായി കേന്ദ്രം

അഗ്‌നിവീര്‍ പദ്ധതിയില്‍ സുപ്രധാന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം. സൈനിക സേവനത്തില്‍ നിന്ന് വിരമിക്കുന്ന അഗ്‌നീവീറുകളെ അര്‍ധസൈനിക വിഭാഗങ്ങള്‍.BSF.CISF,CRPF,SSB ഉള്‍പ്പെടെ ര്‍ധെൈസനിക വിഭാഗങ്ങളില്‍ നിയമനം നടത്താനാണ് തീരുമാനം. അര്‍ധസൈനിക വിഭാഗങ്ങളില്‍ അഗ്‌നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക. ഇവര്‍ക്ക് ശാരീരികക്ഷമത ടെസ്റ്റ് ഉണ്ടാകില്ല. പ്രായപരിധിയിലും ഇളവുണ്ടാകും.

അഗ്‌നിവീറുകളുടെ ആദ്യ ബാച്ചിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷം വരെ ഇളവ് നല്‍കും. പത്ത് ശതമാനം ഒഴിവുകള്‍ മുന്‍ അഗ്‌നിവീറുകള്‍ക്കായി സംവരണം ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ന്നുള്ള ബാച്ചുകളിലും മൂന്ന് വര്‍ഷത്തെ പ്രായപരിധി നീട്ടും. മുന്‍ അഗ്‌നിവീറുകളെ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോള്‍ പുതിയ നടപടി. സൈന്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യാ സംഘം ഒരിക്കലും അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു. അഗ്നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *