വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാന്‍ഡോയ്ക്കുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സാന്‍ ഫെര്‍ണാന്‍ഡോയെ വിഴിഞ്ഞം തുറമുഖത്തേക്ക് ഔദ്യോഗികമായി സ്വീകരിക്കുന്നത്. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാണ്. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന് അധ്യക്ഷനാകുന്ന ചടങ്ങില്‍ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കുന്നുണ്ട്.