Hivision Channel

തിരുവനന്തപുരം നന്ദിയോട് പടക്ക വില്‍പ്പനശാലക്ക് തീ പിടിച്ചു

തിരുവനന്തപുരം നന്ദിയോട് പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ ഉടമക്ക് ഗുരുതര പരിക്ക്.ആലംപാറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമുരുക പടക്ക വില്‍പ്പന ശാലയിലാണ് തീ പിടിച്ചത്. ഉടമസ്ഥന്‍ ഷിബുവിനാണ് പൊള്ളലേറ്റത്. വീടിന് അല്‍പ്പം അകലെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്.

രാവിലെ 10. 30 തോടെയാണ് അപകടമുണ്ടായത്. പെട്ടന്ന് വലിയ പൊട്ടിത്തെറി ശബ്ദമുണ്ടായി. ഉടന്‍ തീ പടര്‍ന്ന് പിടിച്ചുവെന്നുമാണ് സമീപവാസികള്‍ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥന്‍ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം. തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവുമുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഉളളില്‍ മറ്റാരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *