Hivision Channel

വയനാട് ഉരുള്‍പൊട്ടല്‍ മരണം 67 ആയി; ചാലിയാറിലേക്ക് ഒഴുകിയെത്തി മൃതദേഹങ്ങള്‍

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഒരു നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തിയത്. വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുള്‍പൊട്ടല്‍ ചൂരല്‍മലയെയും ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടത്. മരണസംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് പുലര്‍ച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഒടുവിടെ റിപ്പോര്‍ട്ട് അനുസരിച്ച് മരണം 67 ആയിരിക്കുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്.

മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. പുഴ ഗതിമാറിയ ഒഴുകിയെന്നാണ് വിവരം എങ്കിലും ഒരു പുതിയ പുഴ രൂപപ്പെട്ട രീതിയിലാണ് രണ്ട് മുണ്ടക്കൈയിലൂടെ കടന്നുപോകുന്നത്. ഇതോടെ മൃതദേഹങ്ങള്‍ ചാലിയാറിലേക്കും ഒഴുകിയെത്തി. 13 മൃതദേഹങ്ങളാണ് ചാലിയാറില്‍ നിന്ന് കണ്ടെടുത്തത്. ദുരന്തത്തില്‍ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകള്‍, നിരവധി വാഹനങ്ങള്‍ എന്നിവ ഉരുള്‍പൊട്ടലില്‍ തകര്‍ന്നും ഒലിച്ചു പോയിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വയനാട്ടിലേക്ക് എത്തും. രക്ഷാപ്രവര്‍ത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ ദുരന്ത മേഖലയിലേക്കെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും എത്തും. കൂടാതെ നേവി സംഘവും വയനാട്ടിലേക്ക് എത്തും. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെംഗളൂരുവില്‍ നിന്നാണ് എത്തുക

Leave a Comment

Your email address will not be published. Required fields are marked *