വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടി സാങ്കേതികം മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിരുന്നതാണെന്നും നിയമ വിദഗ്ധര്‍ പറഞ്ഞതിനാലാണ് പിന്നീട് മറ്റു പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണ ചെയ്യുന്ന സങ്കീര്‍ണതകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇല്ല. നിലവില്‍ ആശുപത്രികളില്‍ സൗകര്യക്കുറവുകള്‍ ഇല്ലെന്ന് ആരോ?ഗ്യമന്ത്രി പറഞ്ഞു. നിലമ്പൂരില്‍ നിന്നെത്തുന്ന മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 75 പേരെ തിരിച്ചറിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച രാവിലെ 10 മണി വരെ സ്ഥിരീകരിച്ചത് 123 മരണങ്ങളാണ്. ഇതില്‍ മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു.
123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഉരുള്‍പൊട്ടലിലെ മരണസംഖ്യ ഉയരുകയാണ്.