ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.220 അധ്യയന ദിനം തികക്കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ 2025 മാര്‍ച്ച് വരെയുള്ള 30 ശനിയാഴ്ചകളില്‍ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയത്.ഇതിനെതിരെ അധ്യാപക സംഘടനകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
220 അധ്യയനദിനം നടപ്പാക്കണമെന്നത് ഹൈക്കോടതി വിധിയാണെന്നും മാറ്റം സാധ്യമല്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ
നിലപാട്.അതേസമയം, 220 അധ്യയനദിനം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കോടതി ഇടപെട്ടില്ല.ശനിയാഴ്ചകളിലെ ക്ലാസുകള്‍ മാത്രമാണ് റദ്ദാക്കിയത്.മറ്റുവിധത്തില്‍ അധ്യയനദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാറിന് തീരുമാനമെടുക്കാം.