ഉരുള്‍ പൊട്ടല്‍ നാശം വിതച്ച മേഖലകളിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി.ചൂരല്‍ മലയിലേക്കാണ് രാഹുലും പ്രിയങ്കയും ആദ്യം എത്തിയത്.ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും.ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.