Hivision Channel

ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ആവശ്യമില്ല; കളക്ടര്‍

ചൂരല്‍മല മുണ്ടക്കൈ ഉള്‍പ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാര്‍ത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ഫോഴ്‌സുകള്‍ക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററില്‍ എത്തിക്കും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ മുഖാന്തിരമാണ് നല്‍കുക. പ്രസ്തുത സാഹചര്യത്തില്‍ ദുരന്ത പ്രദേശം ഉള്‍പ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാന്‍ ആരും ശ്രമിക്കരുതെന്നും അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണമെന്നും കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *