കേളകം: കേളകം പഞ്ചായത്ത് നാരാങ്ങാത്തട്ടിലെ കൈലാസം പടിയിൽ വീടും കൃഷി സ്ഥലവും വിള്ളലുണ്ടായതിനെ തുടർന്ന് നഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടും സ്ഥലവും സൗകര്യപ്പെടുത്തി കൊടുക്കണമെന്ന് സർക്കാറിനോട് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.അടക്കാത്തോട് ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പ് മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. വീടുകളിൽ നിന്ന് മാറി താമസിപ്പിച്ച 60 ഓളം കുടുംബാംഗങ്ങളാണ് ശാന്തിഗിരി ഗവൺമെൻ്റ് എൽ പി സ്കൂളിലെ ക്യാമ്പിൽ കഴിയുന്നത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് എം എം മജീദ് , ജനറൽ സിക്രട്ടറി ഒമ്പാൻ ഹംസ , സമീർ പുന്നാട് എന്നിവരാണ് സന്ദർശനം നടത്തിയത്.മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് നേതാക്കളായ പി.എച്ച് കബീർ , കെ കെ ഫൈസൽ, സി എം യൂസഫ് , വി എം അബ്ദുൽ ഖാദർ , പി വി ഇബ്രാഹിം , പി എച്ച് സൈദ് , അംജദ് അലി , കെ എസ് ഫാരിസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.