Hivision Channel

വയനാട് ദുരന്തം; സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ ,വി.എം.ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട
മാധ്യമ വാര്‍ത്തകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസ് എടുത്തത്.
.
ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഇന്നലെ ആരാഞ്ഞിരുന്നു .
കേരളത്തിന്റെ ചില പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലകളാണ് ഇവിടെ സുസ്ഥിര വികസന മടക്കം സാധ്യമാണോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

ഈ കാര്യങ്ങളില്‍ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ആവശ്യമെങ്കില്‍ പൊളിച്ചെഴുതണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. കൂടാതെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യഹര്‍ജിയും ഇതേ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *