ദുരന്തത്തിന്റെ പതിനൊന്നാം നാള് വയനാട് ദുരന്തബാധിത പ്രദേശത്ത് ഇന്ന് ജനകീയ തിരച്ചില്‍. ദുരന്തത്തെ അതി ജീവിച്ചവരെ കൂടി ഉള്‍പ്പെടുത്തിയാണ് ജനകീയ തിരച്ചില്‍ . രാവിലെ എട്ടുമണി മുതല്‍ 11 മണി വരെയാണ് ചൂരല്‍മല മുണ്ടക്കൈ പുഞ്ചിരി മട്ടം പ്രദേശങ്ങളില്‍ തിരച്ചില്‍ നടക്കുക .
ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫും സന്നദ്ധപ്രവര്‍ത്തകരും തിരച്ചിലില്‍ ഒപ്പം ചേരും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് തൊട്ടടുത്ത ദിവസം മുതല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യം ഇന്നലെ മടങ്ങിയിരുന്നു. പ്രദേശവാസികളെ കൂടി പങ്കെടുപ്പിച്ചുള്ള ജനകീയ തിരച്ചിലില്‍ ആരെയെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.