വയനാട്ടിലെ വിവിധ ഇടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ട സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. പരിശോധനകളില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ലെന്നാണ് വിശദീകരണം. തോടുകളിലെയും കിണറുകളിലെയും വെള്ളം കലങ്ങിയിട്ടില്ല. ഭയപ്പെടേണ്ടതില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.
പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. നെന്മേനി, അമ്പലവയല്‍, വൈത്തിരി മേഖലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്നലെ രാവിലെ അസാധാരണ പ്രതിഭാസമുണ്ടായത്. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് സംഭവം.
കോഴിക്കോട് കൂടരഞ്ഞിയിലും ഇടിമുഴക്കം പോലെ ഉ?ഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.പാലക്കാട് ഒറ്റപ്പാലത്ത് വിവിധയിടങ്ങളിളും ഉ?ഗ്രശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്പാലം താലൂക്ക് പരിധിയിലെ ചളവറ, പുലാക്കുന്ന്, ലക്കിടി, അകലൂര്‍, പനമണ്ണ, കോതകുര്‍ശ്ശി, വാണിയംകുളം, പനയൂര്‍, വരോട്, വീട്ടാമ്പാറ പ്രദേശങ്ങളിലാണ് അസാധാരണമായ ഒരു ഉ?ഗ്രശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.