Hivision Channel

അമീബിക് മസ്തിഷ്‌ക ജ്വരം; ഉറവിടത്തില്‍ വ്യക്തത വരുത്താനാകാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ഒരാഴ്ചയായിട്ടും രോഗ ഉറവിടത്തില്‍ വ്യക്തത വരുത്താനാകാതെ ആരോഗ്യവകുപ്പ്. നെല്ലിമൂട് സ്വദേശികള്‍ക്ക് രോഗം പകര്‍ന്നുവെന്ന് സംശയിക്കുന്ന കുളത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഇനിയും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. കുളത്തില്‍ പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.

നിലവില്‍ ഒരു മരണം ഉള്‍പ്പെടെ ഒന്‍പത് കേസുകള്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ എട്ടു പേര്‍ നെയ്യാറ്റിന്‍കര സ്വദേശികളാണ്. ഒരാള്‍ പേരൂര്‍ക്കട സ്വദേശിയും. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നും സ്ഥിരീകരിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന പേരൂര്‍ക്കട സ്വദേശിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

ചികിത്സയിലുള്ള മറ്റുള്ളവരുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ഐസിഎംആറിന്റെ വിദഗ്ധ സംഘത്തിന്റെ പഠനവും തുടങ്ങിയിട്ടില്ല. അതേസമയം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന്‍ ഐസിയുവില്‍ കഴിയുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *