മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ്. എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേരളത്തില്‍ അടുത്തിടെ നടന്ന മാവോയിസ്റ്റ് അറസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കൊല്ലനെ എത്തിച്ച് വീടിന്റെ പൂട്ട് തകര്‍ത്താണ് എന്‍ഐഎ സംഘം അകത്ത് കടന്നത്.
മുരളി കതക് തുറക്കാതായതോടെയാണ് പൂട്ട് തകര്‍ത്തത്. എന്‍ഐഎയുടെ എട്ടംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെയും ഹൈദരാബാദിലെയും എന്‍ഐഎ യുണീറ്റില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കുറച്ച് നാളുകളായി മുരളി കണ്ണമ്പള്ളി താമസിക്കുന്നത്.
നേരത്തെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) ചുമത്തിയ കേസില്‍ പൂനെ യേര്‍വാഡ ജയിലില്‍ നാലു വര്‍ഷത്തോളം തടവിലായിരുന്നു. 2019ലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. 76 ലെ കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണകേസില്‍ മുഖ്യപ്രതിയായിരുന്നു.