ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തളളി. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് തളളിയത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാന്‍ വഴിയൊരുങ്ങി. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്.
ജസ്റ്റീസ് വിജി അരുണാണ് ഹര്‍ജി പരിഗണിച്ചത്. നിയമസഭയില്‍ ജനപ്രതിനിധികള്‍ക്ക് ലഭ്യമായ വിവരം അറിയാന്‍ സാധാരണ പൗരനും അവകാശമുണ്ടെന്ന് നിലപാടാണ് വിവരാവകാശ കമ്മീഷന്‍ കോടതിയില്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ടിന്റെ 82 പേജുകള്‍ ഒഴിവാകും. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത്. വനിതാ കമ്മിഷന്‍, ഡബ്ല്യുസിസി എന്നിവരെ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.