Hivision Channel

ആറളം ഫാം സ്കൂൾ മെച്ചപ്പെടുത്താൻ വേണ്ടി അടിയന്തര ഇടപെടലിനായിസർക്കാരിലേക്ക് അറിയിക്കും: സബ് കലക്ടർ

ആറളം ഫാം സ്കൂൾ മെച്ചപ്പെടുത്താൻ വേണ്ടി അടിയന്തര ഇടപെടലിനായി സർക്കാരിലേക്ക് അറിയിക്കുമെന്ന് സബ് കലക്ടർ സന്ദീപ് കുമാർ അറിയിച്ചു.ആറളം ട്രൈബൽ റീഹാബിലിറ്റേഷൻ ആൻ്റ് ഡെവലപ്മെന്റ് മിഷനിൽ ഉൾപ്പെടുന്ന ട്രൈബൽ സ്കൂളിൽ ഊരുണർത്തൽ എന്ന പരിപാടി നടത്താൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടഞ്ഞ് അവരെ ക്ലാസ്സിലേക്ക് തിരിച്ചു കൊണ്ടുവരുക എന്നതായിരുന്നു പരിപാടിയുടെ പ്രഥമ ലക്ഷ്യം. കൂടാതെ ഊരുണർത്തലിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ലക്ഷ്യംകൈവരിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുന്നതിനുമായി ജില്ലാ കമ്മിറ്റി രൂപീകരിക്കാനും നിർദേശിച്ചിരുന്നു . ഇതിന്റെ ഭാഗമായി ആറളം ഫാം ജി എച്ച് എസ് എസിൽ കുട്ടികൾക്ക് സ്കൂളിൽ എത്തിപ്പെടുന്നതിന് വേണ്ടിയുള്ള വാഹനസൗകര്യവും ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും ഉറപ്പു വരുത്തുകയും പഠനനിലവാരം വിലയിരുത്തുകയും ചെയ്‌തിരുന്നുവെന്ന് സബ് കലക്ടർ അറിയിച്ചു.പത്താം ക്ലാസിൽ നൂറ് ശതമാനം വിജയം ഉണ്ടെങ്കിലും പന്ത്രണ്ടാം ക്ലാസ് എത്തുമ്പോൾ ഈ വിജയശതാമാനം 2023 ൽ 35 ശതമാനമായും 2024 ൽ 27 ശതമാനമായും കുറഞ്ഞ സാഹചര്യമാണ് വിലയിരുത്തലിലൂടെ കാണാൻ സാധിച്ചത്. വിദ്യാർത്ഥികളുടെ മോശം ഹാജർ നിലയും ഉയർന്ന കൊഴിഞ്ഞുപോക്ക് നിരക്കും 12-ാം ക്ലാസ്സിലെ ഉയർന്ന പരാജയനിരക്കും മെച്ചപ്പെടുത്തേണ്ടത്അനിവാര്യമായിരുന്നു. അതിനാൽ പഠനമൂല്യനിർണയം, സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം, പഠനഫലം മെച്ചപ്പെടുത്തൽnഎന്നിവയ്ക്കായി ജില്ലാ ഭരണകൂടം ആറ് മാസത്തേക്ക് ഒരു പദ്ധതിതയ്യാറാക്കി. സ്ഥിരം ഉള്ള ക്ലാസിനു ശേഷം കേന്ദ്രീകൃത ഇടപെടലിലൂടെ വിദ്യാർത്ഥികളുടെ വായന, എഴുത്ത്, ഗണിത വൈദഗ്ധ്യം എന്നിവ മെച്ചപ്പെടുത്തുകയായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം. ബന്ധപ്പെട്ടവരുമായി ചേർന്ന് യോഗം നടത്തി പദ്ധതി തയ്യാറാക്കിയെങ്കിലും അദ്ധ്യാപകർ നിഷേധാത്മക സമീപനം സ്വീകരിക്കുകയും ഈ പദ്ധതിയെ എതിർക്കുക്കയും ചെയ്തു. ഇങ്ങനെ ചെയ്‌തതിലൂടെ വിദ്യാർത്ഥികളുടെ പഠനഫലം മെച്ചപ്പെടുത്തുന്നതിനുള്ള അവസരം സ്കൂളിന് നഷ്ടപ്പെട്ടു. ഇതു വളരെ നിർഭാഗ്യകരമാണെന്നും ആറളം ഫാം സ്കൂൾ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള അടിയന്തര ഇടപെടലിനായി സർക്കാരിലേക്ക് അറിയിക്കുമെന്നും സബ് കലക്ടർ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *