വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ കൂടി എത്തിയിരിക്കുന്നു. ആനിമേറ്റഡ് സ്റ്റിക്കര്‍ പ്ലാറ്റ്‌ഫോമായ ജിഫി (Giphy) ഇനി വാട്‌സാപ്പില്‍ ലഭ്യമാവും. ഇതോടൊപ്പം ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി കസ്റ്റം സിറ്റിക്കര്‍ മേക്കര്‍ ടൂള്‍ അവതരിപ്പിച്ചു. പുതിയ ബ്ലോഗ് പോസ്റ്റിലാണ് കമ്പനി പുതിയ അപ്‌ഡേറ്റ് വിവരങ്ങള്‍ പങ്കുവെച്ചത്.ജിഫിയുടെ സ്റ്റിക്കറുകള്‍ വാട്‌സാപ്പില്‍ നേരിട്ട് ലഭ്യമാവും. ചാറ്റുകളില്‍ ഉചിതമായ സ്റ്റിക്കറുകള്‍ തിരഞ്ഞുകണ്ടുപിടിക്കുന്നത് ഇതുവഴി എളുപ്പമാവും. അതിനായി ആപ്പില്‍ നിന്ന് പുറത്ത് പോകേണ്ടി വരില്ല. സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പ് ചെയ്തതിന് ശേഷം സെര്‍ച്ചില്‍ ടെക്സ്റ്റ് അല്ലെങ്കില്‍ ഇമോജി ഉപയോഗിച്ച് സ്റ്റിക്കറുകള്‍ തിരയാം.
ഐഒഎസില്‍ നേരത്തെ തന്നെ ലഭ്യമാക്കിയ കസ്റ്റം സ്റ്റിക്കര്‍ മേക്കര്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ് വാട്‌സാപ്പ്. ഗാലറിയിലെ ചിത്രങ്ങള്‍ എളുപ്പം സ്റ്റിക്കറാക്കി മാറ്റാനും സ്റ്റിക്കര്‍ ട്രേയില്‍ സൂക്ഷിക്കാനും ഇതുവഴി സാധിക്കും.
എഐ സ്റ്റിക്കറുകള്‍ ആവശ്യമായ സ്റ്റിക്കറുകള്‍ തിരഞ്ഞുകണ്ടുപിടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മെറ്റ എഐയെ മറക്കരുത് കൂടുതല്‍ സ്റ്റിക്കറുകള്‍ ആവശ്യാനുസരണം നിര്‍മിക്കാന്‍ മെറ്റ എഐയുടെ സഹായത്തോടെ സാധിക്കും. നിലവില്‍ യുഎസില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്.
സ്റ്റിക്കര്‍ ഓര്‍ഗനൈസേഷന്‍ ഫീച്ചര്‍, ഈ പുതിയ സംവിധാനത്തിലുടെ വാട്‌സാപ്പിന്റെ സ്റ്റിക്കര്‍ പാക്കുകള്‍ നിങ്ങളുടെ സ്റ്റിക്കര്‍ ട്രേയുടെ താഴെയായി പ്രദര്‍ശിപ്പിക്കും. സ്റ്റിക്കര്‍ ട്രേയിലെ സ്റ്റിക്കറുകളുടെ സ്ഥാനം മാറ്റാന്‍ സ്റ്റിക്കറുകള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്ത് അവ മറ്റൊരിടത്തേക്ക് നീക്കുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം.
Content Highlights: whatsapp stickers, How to get Giphy stickers on Whatsapp, Custom Sticker Maker on Whatsapp