Hivision Channel

വയനാട് ദുരന്തം;സുരക്ഷിതമായ പുനരധിവാസ പ്രക്രിയക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍

പേരാവൂര്‍:ദുരന്തം സംഭവിച്ച വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യന്‍, സംസ്ഥാന നേതാക്കളായ നിജാം ബക്ഷി, സി.പി ഫൈസല്‍, കെ.എം. ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി.ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെയും, ഭവനങ്ങളും, വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവരുടെയും സ്ഥിതിവിവരങ്ങള്‍, സ്ഥലവാസികളായവരില്‍ നിന്നും മറ്റുമായി ദുരന്ത മേഖല സന്ദര്‍ശിച്ച നേതൃസംഘം ശേഖരിച്ചു.മാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്ന വിവരങ്ങളെക്കാള്‍, എത്രയോ ഏറെ ഭീതിജനകവും
ദാരുണവുമായ ദുരന്തമാണ് നടന്നിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു. വിവരണാധിതമായ ഈ ദുരന്തത്തില്‍ അവശേഷിക്കുന്നവരുടെ സുരക്ഷിതമായ, പുനരധിവാസത്തിനായി സര്‍ക്കാരും, ബന്ധപ്പെട്ടവരും ഉചിതമായ പുനരധിവാസ പ്രക്രിയക്ക് രൂപം നല്‍കേണ്ടതാണെന്നും,ദുരിതാശ്വാസ പ്രക്രിയകളില്‍, എങ്ങിനെയൊക്കെ ഭാഗഭാക്കാകണമെന്നും,
സഹകരിക്കണമെന്നും സംഘടനയുടെ സംസ്ഥാന കമ്മറ്റി ചേര്‍ന്ന് തീരുമാനിക്കുന്നതാണെന്നും നേതാക്കള്‍ അറിയിച്ചു .

Leave a Comment

Your email address will not be published. Required fields are marked *