ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. റിപ്പോര്‍ട്ട് ഭയപ്പെടുത്തുന്നതാണെന്നും നടപടി എടുക്കുമെന്നും പി സതീദേവി .വളരെ ഭയപ്പെടുത്തുന്ന സാഹചര്യമാണ് മലയാളം സിനിമ മേഖലയില്‍ ഉള്ളതെന്ന് സതീദേവി പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്കെതിരെ സാംസ്‌കാരിക രംഗത്തുള്ളവര്‍ രംഗത്തേക്ക് വരണമെന്ന് സതീദേവി പറഞ്ഞു.
മുഴുവന്‍ സിനിമാ പ്രവര്‍ത്തകരും ഇതിനെതിരെ മുന്നോട്ട് വരണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. മലയാള സിനിമ മേഖലയിലെ തെറ്റായ പ്രവണതകള്‍ ഇപ്പോഴെങ്കിലും പുറത്തുവന്നതില്‍ സന്തോഷമെന്ന് സതീദേവി പറഞ്ഞു. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ വനിതാ കമ്മിഷന്‍ ശുപാര്‍ശ നല്‍കുമെന്ന് സതീദേവി വ്യക്തമാക്കി.