ഇരിട്ടി:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് നിര്‍മിച്ചു നല്‍കുന്ന 3 വീടുകളുടെ നിര്‍മാണ ഫണ്ടിലേക്ക് ഇരിട്ടി ട്രഷറിയില്‍ നിന്നും വിരമിച്ച കുയിലൂരിലെ കെ പി ബാലഗോപാലന്‍ നമ്പ്യാര്‍ മകന്‍ ഷിബിന്‍ലാലിന്റെ വിവാഹ ആഘോഷം ഒഴിവാക്കി 25000 രൂപയുടെ ചെക്ക് ജില്ലാ വൈസ് പ്രസിഡണ്ട് നാരായണന്‍ കോയിറ്റിക്ക് കൈമാറി. പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സി.വി.കുഞ്ഞനന്തന്‍ മാസ്റ്റര്‍, എം പി രവീന്ദ്രന്‍ മാസ്റ്റര്‍, അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.