Hivision Channel

ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി

കണ്ണൂര്‍:ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റുകളില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളികളുടെ 2023 -24 വര്‍ഷത്തെ ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു. മാസ ശമ്പളം 10,000 രൂപ സീലിങ്ങ് കണക്കാക്കി അതിന്റെ 18 ശതമാനം ബോണസ് നല്‍കാന്‍ അസി. ലേബര്‍ ഓഫീസര്‍ ഗ്രേഡ് ഒന്ന് സജിത് ചിറയിലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന തൊഴിലാളി, തൊഴിലുടമകളുടെ യോഗത്തില്‍ തീരുമാനമായി.യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് സി കെ ജയപ്രകാശ്, പി സുമേഷ്, യൂണിയനെ പ്രതിനിധീകരിച്ച് കെ വി രാഘവന്‍, പി കൃഷ്ണന്‍, പി ഇസ്മയില്‍, എം ഗംഗാധരന്‍, ലാലു കുന്നപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *