സംവരണ അട്ടിമറിക്കെതിരെ ആദിവാസി- ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് . സംവരണ ബച്ചാവോ സംഘര്‍ഷ് സമിതിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.
എസ്സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതിയുടെ ഭാരത് ബന്ദ്.
സുപ്രീംകോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം.ദേശീയതലത്തില്‍ സമഗ്രമായ ജാതി സെന്‍സസ് നടത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.