ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ടെന്ന നിലപാടില്‍ താരസംഘടനയായ അമ്മ. ഉപ്പ് തിന്നവര്‍ വെളളം കുടിക്കട്ടെയെന്നാണ് പൊതുവികാരം. വെളിപ്പെടുത്തലുകള്‍ സംഘടനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സ്‌ക്യൂട്ടീവ് യോഗം ചേരും. ചൊവ്വാഴ്ച ചേരുന്ന യോഗത്തിന് ശേഷം പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും. സിദ്ദിഖിന്റെ രാജിയില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് അമ്മ വൈസ് പ്രസിന്റ് ജഗദീഷ് പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം വിശദമായി പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
യുവ നടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്ന അവസ്ഥയില്‍ സര്‍ക്കാര്‍ കേസ് എടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിദ്ദിഖിന്റെ നീക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിദ്ദിഖ് അമ്മയ്ക്ക് വേണ്ടി പ്രതികരണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം രാജിവച്ച് പുറത്തുപോകേണ്ടി വരുന്നത്.
ഇതിനിടെ മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഫെഫ്ക്.ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മറ്റിയില്‍ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാനൊന്നും ഫെഫ്ക പ്രതികരിച്ചു. ഫെഫ്കയിലെ 21 യൂണിയനുകള്‍ക്ക് ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ കത്ത് അയച്ചു.
പതിനഞ്ചംഗ പവര്‍ഗ്രൂപ്പിനെ കുറിച്ചറിയില്ല, വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണ് സിനിമ സംഘടനകളെന്നും ഈ സംഘടനകളെ ആകെ നിയന്ത്രിക്കുന്ന പവര്‍ഗ്രൂപ്പ് സാധ്യമല്ലെങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.