Hivision Channel

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. 8 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന പ്രകാരം സെപ്തംബര്‍ ആദ്യവാരം കേരളത്തില്‍ മഴ തകര്‍ത്ത് പെയ്യാനാണ് സാധ്യത.

സെപ്തംബര്‍ 4 -ാം തീയതിവരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്താന്‍ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് അകന്നു പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ ചുഴലിക്കാറ്റ് രാവിലെയോടെ തീവ്ര ന്യുനമര്‍ദമായി ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു. തെക്കന്‍ ഒഡിഷക്കും തെക്കന്‍ ഛത്തീസ്ഗഡിനും മുകളില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീനഫലമായി വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴ പെയ്യുമെന്നാണ് കരുതുന്നത്. കേരള-കര്‍ണാടക തീരങ്ങളില്‍ നിലനില്‍ക്കുന്ന മത്സ്യബന്ധന വിലക്ക് തുടരുന്നു.

Leave a Comment

Your email address will not be published. Required fields are marked *