Hivision Channel

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തു ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂവിളിയും പൂക്കളവും നിറയും.
പഴമയുടെ വീണ്ടെടുപ്പിലേക്കുള്ള പുതു തലമുറയുടെ മടക്കയാത്ര കൂടിയാണ് ഓരോ ഓണവും. പതിവുപോലെ തുമ്പയും കാക്കപ്പൂവും തൊട്ടാവാടിയുമൊക്കെ എവിടെയൊക്കയോ പ്രതീക്ഷകളുണര്‍ത്തി തലപൊക്കുന്നുണ്ടാവാം.

മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും പറമ്പുകളില്‍ ഇന്ന് കിട്ടാനില്ല. കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം ഓര്‍മ്മയില്‍ ആണ്. ചാണകം മെഴുകി പൂക്കളം ഇടുന്ന രീതി നന്നേ കുറഞ്ഞുവെങ്കിലും സ്നേഹത്തിന്റെ കളങ്ങളിലേക്ക് പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഇങ്ങനെ നിറയുന്നുണ്ട്

കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്ക് ഇനിയുള്ള നാളുകളില്‍ ഡിസൈനുകളാകും. ചിങ്ങത്തിലെ അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. ഓണക്കോടി വാങ്ങിയും സദ്യഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *