പേരാവൂര്‍:ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ് കുട്ടികളുടെ വിഭാഗത്തില്‍ പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്പോര്‍ട്സ് ഡിവിഷന് കണ്ണൂരും ചാമ്പ്യന്മാരായി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വോളിബോള്‍ ടെക്നിക്കല്‍ കമ്മറ്റിയുടെ പേരാവൂര്‍ സോണിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ജിമ്മി ജോര്‍ജ് അക്കാദമിയുടെ കളിക്കളത്തില്‍ ശനിയാഴ്ചയാണ് മത്സരങ്ങള്‍ നടന്നത്.
പെണ്‍കുട്ടികളുടെ വിഭാഗംത്തില്‍ ഏഴ് ടീമും, ആണ്‍കുട്ടികളുടെ വിഭാഗംത്തില്‍ 17 ടീമും മത്സര രംഗത്തുണ്ടായി. റെഡ് സ്റ്റാര്‍ മാതമംഗലം(ആണ് കുട്ടികള്‍), റെഡ് സ്റ്റാര്‍ കണ്ണൂര്‍(പെണ്‍കുട്ടികള്‍)ടീമുകള്‍ റണ്ണറപ്പായി.
കണിച്ചാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.ജില്ലാ വോളിബോള്‍ ടെക്നിക്കല്‍ കമ്മറ്റി കണ്‍വീനര്‍ എം ബാലകൃഷ്ണന്, ട്രഷറര്‍ തോമസ് ജോസഫ്, പേരാവൂര്‍ സോണല്‍ ചെയര്മാന് ബിനു ജോര്‍ജ്ജ്, കണ്‍വീനര്‍ യു വി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.
സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ ഷിപ്പിലേക്കുള്ള കണ്ണൂര്‍ ജില്ലാ ടീമിനെയും പ്രഖ്യാപിച്ചു.12 പെണ്‍കുട്ടികളും 12 ആണ്‍കുട്ടികളും ജില്ലക്ക് വേണ്ടി മാറ്റുരക്കും.