ഇരിട്ടി:കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി ആഹ്വാനം ചെയ്തതനുസരിച്ച് കുന്നോത്ത് ഫൊറോനാതല ഏകെസിസി ജാഗ്രതാ ദിനാചരണം കുന്നോത്ത് വെച്ചു നടന്നു.പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിക്കുമ്പോള്‍ കര്‍ഷക അധിവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയേയും ഒഴിവാക്കുക,മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്യുക,വയനാട് കരിന്തളം 400 കെവി ലൈന്‍ കടന്നു പോകുന്നതിനാല്‍ കൃഷി ഭൂമി നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജാഗ്രതാ ദിനാചരണം നടത്തിയത്. തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ.ആന്റണി മുതുകന്നേല്‍ ഉദ്ഘാടനം ചെയ്തു.ഫാ.സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ട് അധ്യക്ഷത വഹിച്ചു.അസി.വികരി ഫാ.തോമസ് പാണാക്കുഴി,ഗ്ലോബല്‍ മെംബര്‍ ബെന്നി പുതിയാംപുറം,യൂണിറ്റ് പ്രസിഡന്റ് എന്‍.വി ജോസഫ്,ഷാജു ഇടശ്ശേരി,ജീനാ കെ മാത്യു, സെബാസ്റ്റ്യന്‍ കക്കാട്ടില്‍,രഞ്ജന വടക്കേല്‍,മാത്യു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.