Hivision Channel

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് എബിവിപി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി

ഇരിട്ടി:വെളിമാനം സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തു മുരളീധരന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ധ്രുപത് എന്നിവര്‍ ചേര്‍ന്ന് പരാതി നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *