ഇരിട്ടി:ഇരിട്ടി താലൂക്ക് തല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു. ഇരിട്ടി തഹസില്‍ദാര്‍ ഇ വി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി താലുക്ക് സപ്ലൈ ഓഫീസര്‍ ജയശങ്കര്‍ ബി,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസഡന്റ് കെ വേലായുധന്‍, അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളികുന്നേല്‍ ,തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി,മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വി വി,മുഹമ്മദ് ജസീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ ഓഫീസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.