പേരാവൂര്‍:പേരാവൂര്‍ പഞ്ചായത്തില്‍ അഗ്‌നിരക്ഷാവകുപ്പിന് അനുവദിച്ചു കിട്ടിയ 20 സെന്റ് സ്ഥലത്ത് ഉടന്‍ തന്നെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ ആയി മുള്ളേരിക്കലുള്ള വാടക കെട്ടിടത്തില്‍ ആണ് അഗ്‌നിരക്ഷാനിലയം പ്രവര്‍ത്തിച്ചു വരുന്നത്. ഉരുള്‍പൊട്ടല്‍ അടക്കം അനവധി ദുരന്തങ്ങളില്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേനയുടെ ഉപകരണങ്ങളും വാഹനങ്ങളും സംരക്ഷിക്കുന്നതിനും പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദം ആക്കുന്നതിനും പുതിയ സൗകര്യങ്ങളോട് കൂടിയ കെട്ടിടം അത്യന്താപേക്ഷിതമാണ.്
യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സജിത്ത് കെ ഉദ്ഘാടനം ചെയ്തു .മേഖല സെക്രട്ടറി അഫ്‌സല്‍ വി കെ, റിനു കുയ്യാലി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ ആയി ശ്രീകാന്ത് പവിത്രന്‍ (കണ്‍വീനര്‍), റോബിന്‍ ടി ജെ (പ്രസിഡന്റ് ) റിനു കുയ്യാലി (മേഖല പ്രതിനിധി )വിജേഷ് സി പി(ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.