കൊട്ടിയൂര്‍:പേര്യ വരയാലില്‍ പാലം നിര്‍മ്മാണത്തിനായി കൊണ്ടുവന്ന 27000 രൂപയുടെ ഇരുമ്പ് പൈപ്പുകള്‍ മോഷ്ടിച്ച് കൊണ്ടുപോയ മൂന്നംഗ സംഘത്തെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയൂരില്‍ വെച്ചാണ് മോഷ്ടാക്കളെ പിക്ക് അപ്പ് വാഹനസഹിതം അറസ്റ്റ് ചെയ്തത്. വരയാല്‍ സ്വദേശി ഉച്ചമ്പത്ത് വിപിനന്, തലശ്ശേരി എരഞ്ഞോളി സ്വദേശി സമീഷ് സജീവന് , കണ്ണൂര്‍ സ്വദേശി ബാഷ എന്ന വിജേഷ് എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എംടി ജേക്കബ്ബ്, എസ്ഐ വിമല്‍ ചന്ദ്രന്, എഎസ്ഐ ബിജുവര്‍ഗ്ഗീസ്, എസ് സിപിഒ മാരായ നിശാന്ത്, പ്രവീണ്‍കുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.