ശബരിമലയില്‍ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയെയാണ് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശാണ് നറുക്കെടുത്തത്. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബര്‍ 15നാണ് പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏറ്റെടുക്കുന്നത്. ഉഷപൂജക്ക് ശേഷം രാവിലെ 8 മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്.
കൊല്ലം ശക്തി കുളങ്ങര സ്വദേശിയാണ് എസ് അരുണ്‍ കുമാര്‍ നമ്പൂതിരി. മുന്‍ ആറ്റുകാല്‍ മേല്‍ശാന്തിയാണ് എസ് അരുണ്‍ കുമാര്‍ നമ്പൂതിരി. നിലവില്‍ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
ടി വാസുദേവന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവന്‍ നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ വൈഷ്ണവിയാണ് മാളിപ്പുറത്തേക്കുള്ള മേല്‍ശാന്തി നറുക്കെടുപ്പ് നടത്തിയത്.ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബര്‍ 21ന് നട അടയ്ക്കും.