Hivision Channel

വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിന്‍വലിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍

വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിന്‍വലിക്കണമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി വി എന്‍ വാസവന്‍ കേന്ദ്രത്തിന് കത്തയച്ചു. ഉത്തരവ് നടപ്പിലാക്കിയാല്‍ തൃശ്ശൂര്‍ പൂരം അടക്കം നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. പുറ്റിങ്ങല്‍ അപകടം അന്വേഷിച്ച സമിതിയുടെ ശുപാര്‍ശയാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ അങ്ങനെ ഒരു ശുപാര്‍ശ സമിതി നല്‍കിയിട്ടില്ലെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടുന്നു.

വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജന്‍സി പെസോ പുറത്തിറക്കിയ ഉത്തരവില്‍ തിരുവമ്പാടിയിലും അമര്‍ഷം പുകയുകയാണ്. 35 നിയന്ത്രണങ്ങളാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവില്‍ പറയുന്നത്. തേക്കിന്‍കാടില്‍ ഈ കണക്ക് പാലിക്കാനാകില്ല. ഫയര്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിന്‍കാട് മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളെ നിര്‍ത്താന്‍ കഴിയില്ല.

Leave a Comment

Your email address will not be published. Required fields are marked *