ഇരിട്ടി:ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് പ്രവര്‍ത്തകനും ഇരിട്ടി പ്രഗതി കോളേജ് അധ്യാപകനുമായിരുന്ന പുന്നാട്ടെ അശ്വിനി കുമാര്‍ വധക്കേസിലാണ് പ്രതികളായ 14 എന്‍ഡിഎഫ് പ്രവര്‍ത്തകരില്‍ 13 പേരെ തലശ്ശേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി വെറുതെ വിട്ടത്. കേസില്‍ മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എം വി മര്‍ഷൂക്ക് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.ഇയാള്‍ക്കുള്ള ശിക്ഷ 14ന് വിധിക്കും. 2005 മാര്‍ച്ച് 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുന്നാട് നിന്നും ഇരിട്ടിയിലേക്കുള്ള ബസ് യാത്രക്കിടയിലാണ് പയഞ്ചേരി മുക്കില്‍ വച്ച് ബസ് തടഞ്ഞുനിര്‍ത്തി അശ്വിനി കുമാറിനെ ബസിനുള്ളില്‍ വച്ച് വെട്ടി കൊലപ്പെടുത്തുന്നത്. നാല് പ്രതികള്‍ ബസിനുള്ളില്‍ അക്രമം നടത്തി കൊലപ്പെടുത്തിയെന്നും അഞ്ച് പേര്‍ പുറത്ത് ജീപ്പിലെത്തി ബോംബെറിഞ്ഞു എന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍.13 പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു.