ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. കേരള എക്സ്പ്രസ് ട്രെയിന്‍ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണന്, വള്ളി, റാണി, ലക്ഷ്മണന് എന്നിവരാണ് മരിച്ചത്. 3 പേരുടെ മൃതദേഹം ട്രാക്കില്‍ നിന്ന് കിട്ടി. ട്രെയിന്‍ ഷൊര്‍ണൂര്‍ പാലം കടക്കുന്നതിനിടയിലാണ് അപകടം. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.