ഇരിട്ടി:മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ ചെറുപട്ടണങ്ങള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും ഹരിത മേഖലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചാവശ്ശേരി ടൗണില്‍ ഹരിത നഗര പ്രഖ്യാപനവും വിളംബര ജാഥയും സംഘടിപ്പിച്ചു.നഗരസഭയിലെ 12 വിദ്യാലയങ്ങളും 2 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 120 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളു ഹരിത മേഖലയായി പ്രഖ്യാപനം ചെയ്തു. എടക്കാനം റിവര്‍വ്യു പോയിന്റ് ഹരിത ടൂറിസം കേന്ദ്രമായി ഉടന്‍ പ്രഖ്യാപിക്കും. ഹരിത മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ ഉപയോഗം നിരോധിക്കുന്നതിനും അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനുള്ള നടപടികളും ആരോഗ്യ വിഭാഗം ആരംഭിച്ചു.ഹരിത നഗര പ്രഖ്യാപനം നഗരസഭ ചെയര്‍പേഴ്‌സന്‍ ശ്രീലത .കെ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.സോയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ.ബള്‍ക്കിസ്സ്, എ.കെ.രവിന്ദ്രന്‍ ,കൗണ്‍സിലര്‍മാരായ വി.ശശി, അജേഷ് കെ.പി ,ക്ലിന്‍ സിറ്റി മാനേജര്‍ രാജിവന്‍.കെ.വി,രവിന്ദ്രന്‍ മുണ്ടയാന്‍ എന്നിവര്‍ സംസാരിച്ചു. പ്രഖ്യാപനത്തിനു മുമ്പായി ചാവശ്ശേരി മണ്ണം പഴശ്ശി ക്ഷേത്രത്തിനു സമീപത്ത് നിന്നും ചാവശ്ശേരി ടൗണിലേക്ക് വിളംബര ഘോഷയാത്ര നടത്തി.