Hivision Channel

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കിണാവൂര്‍ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. 100 പേര്‍ക്കാണ് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റത്. ഇതില്‍ 32 പേര്‍ ഐസിയുവില്‍ തുടരുകയാണ്.

ഇന്നലെ ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *