Hivision Channel

രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും; കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്ക്

രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സര്‍വീസ്. ബുക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 911 രൂപയാണ് ടിക്കറ്റ് നിരക്ക്.

നവീകരണം പൂര്‍ത്തിയാക്കിയ നവ കേരള ബസ് കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചിരുന്നു. സമയക്രമത്തിലും ടിക്കറ്റ് നിരക്കിലും തീരുമാനം ആയതോടെയാണ് നാളെ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ എട്ടു മുപ്പതിന് കോഴിക്കോട് നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് വൈകിട്ട് നാലരയോടെ ബംഗളൂരുവിന്‍ എത്തും. തിരികെ രാത്രി 10.30 ന് യാത്ര തിരിക്കുന്ന ബസ്സ് പിറ്റേദിവസം പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് എത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നിരക്ക് അടക്കം 911 രൂപയാണ് നല്‍കേണ്ടി വരിക.

കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളിലാണ് ബസ്സിന് സ്റ്റോപ്പ് ഉള്ളത്. ആദ്യ മൂന്നു ദിവസത്തെ ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായി. എസി ഗരുഡ പ്രീമിയം സര്‍വീസായാണ് നവ കേരള ബസ് ഓടുന്നത്. ബസ്സില്‍ അധികമായി 11 സീറ്റുകള്‍ ഘടിപ്പിക്കുകയും എസ്‌കലേറ്ററും പിന്‍ ഡോറും ഒഴിവാക്കി പകരം മുന്നിലൂടെ കയറാവുന്ന സംവിധാനം ആക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *