
ഇരിട്ടി : മുസ്ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി ഗവണ്മെന്റ് ബ്ലഡ് സെന്റര്‍ ന്റെ സഹകരണത്തോടെ ഇരിട്ടി ക്വീന്‍സ് ഹെല്‍ത്ത് മാളില്‍ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം ജന.സെക്രട്ടറി ഒമ്പാന്‍ ഹംസ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്ലിംയൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു.മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍, സെക്രട്ടറി ഷിനാജ് കെ കെ എന്നിവര്‍ മുഖ്യാതിഥികളായി.
മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ജന.സെക്രട്ടറി അജ്മല്‍ ആറളം ,തറാല്‍ ഈസ, സമീര്‍ പുന്നാട്, വി പി റഷീദ്, കെപി റംഷാദ്, തറാല്‍ ഹംസ, പെരുന്തയില്‍ സലാം എന്നിവര്‍ സംസാരിച്ചു.
ഡോ. ഗീതിക എസ് പ്രതീപ്, ടി കെ. ഷീന, ശ്വേത ശിവരാം,ജിയോ തോമസ്, ഷഹീര്‍ കീഴ്പ്പള്ളി, പികെ അബ്ദുല്‍ ഖാദര്‍, തറാല്‍ ജാഫര്‍, ഇകെ സവാദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി