
കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങ്ങില്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുന്നു. കോളേജിലും ഹോസ്റ്റലിലും പരിശോധന നടത്തുകയാണ് പൊലീസ്. പ്രതികളുടെ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് കത്തിയും കരിങ്കല്ല് കഷ്ണങ്ങളും പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, റാഗിങ്ങിന് ഇരയായ നാല് വിദ്യാര്‍ത്ഥികള്‍ കൂടി പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കി. ഇരയാക്കപ്പെട്ട ആറ് വിദ്യാര്‍ഥകളില്‍ ഒരാള്‍ മാത്രമാണ് മുന്‍പ് പരാതി നല്‍കിയിരുന്നത്.