Hivision Channel

കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും

കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും. വനം വകുപ്പ് സിസിഎഫിന്റെയും കോഴിക്കോട് എഡിഎമ്മിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. വനം മന്ത്രി എ കെ ശശിന്ദ്രന്‍ മരിച്ചവരുടെ വീടുകള്‍ ഇന്ന് സന്ദര്‍ശിക്കും

നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായി. വെടിക്കെട്ടാണ് അപകടം ഉണ്ടാക്കിയതെന്നും , അപകടസമയത്തു ആനയ്ക്ക് ചങ്ങല ഇട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു.എന്നാല്‍ കൊയിലാണ്ടി പൊലീസ് അസ്വഭാവിക മരണത്തിനാണ് മാത്രമാണ് കേസ് എടുത്തിരിക്കുന്നത്.

മണക്കുളങ്ങര ക്ഷേത്രത്തിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു ഇത് റദ്ദാക്കാന്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാമനിച്ചരുന്നു. മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നാലെ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് ഒരാഴ്ചത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *