
ഇരിട്ടി:ഏരിയ കമ്മിറ്റി ചര്‍ച്ച ചെയ്താണ് ഇരിട്ടി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുക എന്ന ലക്ഷ്യതോടെയാണ് നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി രൂപീകരിച്ച് 2015 ല്‍ പ്രവര്‍ത്തനമാരംഭിച്ചത് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കളില്‍ നിന്നുമായി ഷെയര്‍ സമാഹരിച്ച് സൊസൈറ്റിയുടെ മൂലധനം കണ്ടെത്തി സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. പാര്‍ട്ടി ഘടകങ്ങള്‍ മുഖാന്തിരവും നേരിട്ടും 22 ലക്ഷം രൂപയുടെ ഷെയര്‍ മാത്രമാണ് സമാഹരിച്ചത്.. അവര്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ആരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടുമില്ല.എഡ്യൂക്കേര്‍ അക്കാദമി എന്ന പാരലല്‍ കോളേജ് ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും കോവിഡ് വന്നതിന് ശേഷം മറ്റ് കോളേജുകളിലെ പോലെ കുട്ടികളുടെ എണ്ണം ഇവിടെയും കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍, എയിഡഡ് കോളേജുകളിലും സെല്‍ഫിനാന്‍സ് ക്ാളേജുകളിലും ആവശ്യത്തിന് കുട്ടികളെ കിട്ടാത്ത പൊതു സാഹചര്യം സൃഷ്ടിച്ച ആശങ്ക കൂടുതല്‍ വിപുലീകരണത്തിലേക്ക് പോകാന്‍ തടസ്സമായിട്ടുണ്ട്. ഷെയര്‍ ഇനത്തില്‍ സമാഹരിച്ച പണം ഉപയോഗിച്ചാണ് എഡ്യൂക്കേര്‍ ആക്കാദമി ആരംഭിച്ചത്. ഇരിട്ടി നേരമ്പോക്ക് റോഡില്‍ 39 സെന്റ് സ്ഥലം സൊസൈറ്റിയുടെ കൈവശം ഉണ്ട് ഷെയര്‍ ഇനത്തില്‍ സമാഹരിച്ച തുകയേക്കാള്‍ ഉയര്‍ന്ന മൂല്യം ഇന്ന് ആ സ്ഥലത്തിനുണ്ട്. സ്വന്തം കെട്ടിടം പണിയാന്‍ തറകല്ലിട്ടെങ്കിലും പണി ആരംഭിക്കാന്‍ സാധിച്ചില്ല.വലിയ ലക്ഷ്യത്തോടെ ആരംഭിച്ച പല സ്ഥാപനങ്ങള്‍ക്കും ഉണ്ടായ പ്രതിസന്ധികള്‍ മാത്രമാണ് ഈ സൊസൈറ്റിക്കും നേരിട്ടിട്ടുള്ളത്.പ്രതിസന്ധികളെ മറികടന്നു സൊസൈറ്റി യുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി മുന്നോട്ട് പോകാന്‍ പാര്‍ട്ടി സൊസൈറ്റി ആവശ്യമായ ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. സിപിഐഎം നെയും സൊസൈറ്റി ഭാരവാഹികളെയും അപകീര്‍ത്തി പെടുത്താന്‍ ചില തല്പര കക്ഷികള്‍ നടത്തുന്ന നീക്കങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിപിഐഎം ഇരിട്ടി ഏറിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.