
ഇസ്ലാമത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഇത്തവണ നോമ്പ് 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തില്‍ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് ഓരോ വിശ്വാസിയും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ശവ്വാല്‍ മാസപ്പിറ കണ്ടതോടെ പള്ളികളില്‍നിന്ന് തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഫിത്തര്‍ സക്കാത്ത് വിതരണവും പൂര്‍ത്തിയാക്കി.
ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു.