Hivision Channel

കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് ഭക്തസംഘം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

മട്ടന്നൂര്‍: കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് ഭക്ത സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം മട്ടന്നൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ എന്‍ എസ് എസ് തലശ്ശേരി താലൂക്ക് യൂണിയന്‍ പ്രസിഡണ്ടും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വൈസ് പ്രസിഡണ്ട് സി.വി ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.എം ആര്‍ രജീഷ് അനുശോചന പ്രമേയവും ജന: സെക്രട്ടറി വി.സി.ശശീന്ദ്രന്‍ നമ്പ്യാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഇ വി മാധവ കുറുപ്പ്, കെ രാമചന്ദ്രന്‍ നമ്പ്യാര്‍, കെ പി കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.കെ.ഗംഗാധരന്‍ മാസ്റ്റര്‍, എം വി സതീശന്‍ എന്നിവര്‍ സംസാരിച്ചു.
കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് ഭക്തസംഘം 2025- 28 വര്‍ഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. ഇരുവനാട് വില്ലിപ്പാലന്‍ വലിയ കുറുപ്പ്, തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍ (രക്ഷാധികാരിമാര്‍),
വി.സി.ശശീന്ദ്രന്‍ നമ്പ്യാര്‍ (പ്രസിഡണ്ട്),സി വി ദാമോദരന്‍ നായര്‍, കെ.ജയരാജ കുറുപ്പ് (വൈസ് പ്രസിഡണ്ട്മാര്‍), എം ആര്‍ രജീഷ് (ജന: സെക്രട്ടറി), പി.പി. രാമചന്ദ്രന്‍ , വി.എം ഉണ്ണികൃഷ്ണന്‍ (സിക്രട്ടറിമാര്‍), പി.വി.മാധവന്‍ നമ്പ്യാര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.എം പി ഉദയഭാനു വരണാധികാരിയായിരുന്നു.എം വി സതീശന്‍ സ്വാഗതവും എം ആര്‍ രജീഷ് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *