Hivision Channel

ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂര്‍ അന്തരിച്ചു

പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേ ആയിരുന്നു അന്ത്യം. ആളൂര്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. തൃശ്ശൂര്‍ സ്വദേശിയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *